യോഗ
യോഗ ഗുരുക്കൾ ഡോ എസ് മഹേഷ് '' യത്രോ പരമതേ ചിത്തം നിരുദ്ധം യോഗസേവയാത്- യത്ര ചൈവാത്മനാത്മാനം പൈഷ്യം നാത്‌മനി ദുഷ്യതി- " ഭൗ തിമമായ പാരവശ്യങ്ങൾ വിട്ടുമാറി മനസ് ഏകാഗ്രമാകുന്നു - അതിന് യോഗ സാധന കൂടിയേ തീരൂ - എങ്കിൽ മാത്രമേ ശുദ്ധീകരണത്തിലൂടെ യോഗിക്ക് ആത്മ സന്തോഷം അനുഭവിച്ചറിയാനാകൂ - ഭഗവത് ഗീതയിലെ ആറാം അദ്ധ്യായം, 2താം ശ്ളോകം ചൂണ്ടിക്കാട്ടുന്നത് ഇതാണ്- ഗുരുക്കൾ ഡോ എസ് മഹേഷ് ആത്മീയതയുടെ ആദ്യ ചുവട് വയ്‌പ് ചിന്തകളുടെ ശുദ്ധീകരണം ആണെന്നിരിക്കെ, അതിനായുള്ള ഏക മാർഗ്ഗം ഭാരതീയ ഋഷി പാരമ്പര്യം നമുക്ക് സമ്മാനിച്ച യോഗ മാർഗ്ഗം അതൊന്നു തന്നെയാണ്. ജീവിത പൂർണതയിലേക്കുള്ള മാർഗ്ഗമാണ് യോഗ - ശരിയായ ജീവിത രീതിയുടെ കല - ഏതൊരു പ്രതിസന്ധിയിലും നിശ്ചിന്തതയോടെ ഇരിക്കുവാൻ പ്രേരിപ്പിക്കുന്ന യോഗ മാർഗ്ഗം - യോഗകാരകന്മാരിൽ പ്രമുഖനായ പതഞ്ചലി യോഗ സൂത്രത്തിൽ 'യോഗ:ചിന്തവൃത്തി നിരോധക : എന്നു പറയുന്നു - ചിത്തവൃത്തികളുടെ നിരോധനം അതാണ് യോഗ മാർഗ്ഗത്തിന്റെ ആത്യന്തികമായ ലക്ഷ്യം - ചിത്തവൃത്തികളുടെ നിരോധനം എന്ന അവസ്ഥയ്ക്ക് മറ്റൊരു നാമം കൂടിയുണ്ട് - സമാധി - ഇതേ സമാധിയിലേക്ക് നീ