18 സിദ്ധന്മാർ


18 സിദ്ധന്മാർ

ഗുരുക്കൾ ഡോ എസ് മഹേഷ്

        ദ്ധ്യാത്മികത എന്നത് ഒട്ടേറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട പദമാണ്. എന്താണ് ആദ്ധ്യാത്മികത എന്ന് പഠിക്കുമ്പോൾ, ഇതിലൂടെ എന്താണ് നേടുന്നത് എന്ന ചോദ്യം മനസിൽ ഉദിക്കും - എന്തിനാണ് ഒരു മനുഷ്യൻ ആദ്ധ്യാത്മിക പാതയിൽ സഞ്ചരിക്കുന്നത്? ഋഷീശ്വരന്മാർ ഈ പാതയിൽ സഞ്ചരിച്ചതിലൂടെ എന്ത് നേടി? ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ഒരു വാക്ക് Enlightment അല്ലെങ്കിൽ ജ്ഞാനോദയം എന്നതാണ്. അതെ ജ്ഞാനോദയ പ്രാപ്തിയാണ് ആദ്ധ്യാത്മികവൃത്തിയുടെ ആത്യന്തികമായ ലക്ഷ്യം - വെറും ജ്ഞാനമല്ല - ശുദ്ധ ജ്ഞാനം. The Pure Knowledge - അങ്ങനെ ജ്ഞാനോദയ മഹത്തുകൾ നയിച്ച പാതയിലൂടെ ഈ സംസ്കാരം പുരോഗമിച്ചു ശ്രീബുദ്ധനും, മുഹമ്മദ് നബിയും പരമാത്മ പുത്രനായ ജീസസും ആദിശങ്കരനും ശ്രീനാരായണ ഗുരുദേവനുമെല്ലാം ജ്ഞാനാദിക്കുകളും ജ്ഞാനോപായ പ്രാപ്തരുമാണ്.

ഇവിടെയാണ് 18 സിദ്ധന്മാർ ഒരത്ഭുതമായി നിലനിൽക്കുന്നു. ആദിസിദ്ധരായ അഗസ്ത്യരിൽ തുടങ്ങി, പാമ്പാട്ടിയും, ചട്ടമുനിയുമെല്ലാമടങ്ങുന്ന 18 സിദ്ധർ - തെക്കിന്റെ അത്ഭുതമായി അറിവായി ജ്വലിച്ച് നിൽക്കുന്ന 18 മഹാജ്ഞാനികൾ -

അഭിസിദ്ധരായ അഗസ്ത്യർ

 


ആരൊക്കെയാണ് സിദ്ധന്മാർ


ആദ്ധ്യാത്മിക ചര്യയിൽ ഔന്നത്യം പ്രാപിച്ച ഋഷിമാർ, യോഗികൾ, മിസ്റ്റിക്കുകൾ, ജ്ഞാനികൾ ഇങ്ങനെ വർണനാതീതമാണ് സിദ്ധന്മാരുടെ കഴിവുകൾ. വൈദ്യം, വാതം, അതായത് രസവാതവിദ്യ, ജ്യോതിശാസ്ത്രം, മാന്ത്രികം, യോഗം, ജ്ഞാനം തുടങ്ങിയ മാർഗങ്ങളിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചവരാണ് സിദ്ധന്മാർ.

ജ്ഞാനമാർഗത്തിലൂടെ ആർജ്ജിച്ച അറിവുകൾ ഈ സമൂഹത്തിന് പകർന്ന് നൽകാൻ കഠിനമായി പരിശ്രമിച്ചവർ അവർ ശാസ്ത്രജ്ഞരാണ്. അവർ വൈദ്യപ്രതിഭകളാണ്. അതിലെല്ലാം ഉപരി അറിവിന്റെ സർവകലാശാലകളാണ് - എന്ന് പറയാതെ വയ്യ.

Good mind in good body എന്ന് നാം പറയുമ്പോൾ ആണ് സിദ്ധന്മാരുടെ സംഭാവനയാണ് എന്ന് ഓർക്കണം - മനമത നൊമ്മയാനൻ

മന്തിരം ജ്വലിക്ക വേണ്ടാം


എന്ന ആഗസ്ത്യാർ പാടാലായിന്

ഉണവേ മരുന്ന്

മരുന്നേ ഉണവ്

ഭക്ഷണം മരുന്നാകണം

മരുന്ന് ഭക്ഷണമാകണമെന്നെല്ലാം

ആദ്യം ദർശിച്ചത് 18 സിദ്ധന്മാരാണ്.


അഷ്ടസിദ്ധികൾ അടഞ്ഞവരാണ് സിദ്ധരാകുന്നത്. ഏതാണ് അഷ്ടസിദ്ധികൾ എന്ന് ചോദിച്ചാൽ -

അണിമ, മഹിമ, ഗഹിമ

ഗരിമ, പ്രാപ്തി, പ്രകാശ്യം,

ഇഷ്ടവം, വസിഷ്ഠവം എന്നിവയാണ് എന്ന് മനസിലാക്കാനാകും. ഇവയെല്ലാം അമാനുഷിക ശക്തികളെന്ന് ബോദ്ധ്യപ്പെടുന്നത്. എന്നാൽ ഈ ശക്തികളെ ഉയർന്ന ബുദ്ധിയുടെ, ബോധത്തിന്റെ വിവിധങ്ങളായ ഭാവങ്ങൾ ആയാണ് ഞാൻ കാണുന്നത്.

ഉദാഹരണത്തിന് അണിമ എന്ന സിദ്ധിക് അണുവിനോളം ചെറുതാകൽ എന്ന അർത്ഥമാണ് ഉള്ളതെങ്കിൽ അത് ശരീരം കൊണ്ട് ചെറുതാകാനുള്ള കഴിവായി പൊതുവെ വിശ്വസിക്കപ്പെടുന്നു. ഇവിടെ അണുവിനോളം ചെറുതായ വസ്തുവിനെയും മനനം ചെയ്യാനുള്ള ബുദ്ധിസവിശേഷതയായി അണിച്ചേർന്ന് കാണാനാണ് എനിക്കിഷ്ടം.

ഗുരുക്കൾ ഡോ എസ് മഹേഷ്
ഗുരുക്കൾ ഡോ എസ് മഹേഷ്

 


ഉറ്റകുരുതി ഉയർ മരുങ്കാം-

ഉണ്മകുഴലും ഉരയ്ത്തചെമ്പ്

എന്ന് പാമ്പാട്ടി സിദ്ധർ പാടുന്നു.

ചോരയുടെ പ്രധാന ഘടകം ഇരുമ്പ് ആണെന്നും തലമുടിയിൽ ചെമ്പ് എന്ന ലോഹമാണ് ഉള്ളതെന്നുമാണ് പാട്ട്. അതായത് രക്തത്തിന്റെ മോളികുലാർ പഠനം നടത്തുവാൻ കഴിവുള്ളയാളിന് സൂക്ഷ്മാവസ്ഥയിൽ ഒരു മനനത്തിന്റെ ആവശ്യം വരുന്നു- അതാണ് അണിമ.

ഇനി ഗരിമ അഥവ ഇൗ പ്രപഞ്ചത്തോളം വലുതാകാനുള്ള കഴിവ്. അതും സവിശേഷ ബുദ്ധിയുടെ ഒരു പ്രതിപ്രവർത്തനം ആണ് എന്നതിൽ തർക്കമില്ല. അത്ഭുതപ്പെടുത്തുന്ന കൃത്യതയിൽ സൗരയൂധത്തെയും ഗ്രഹണങ്ങളെയും പ്രകാശ ഗംഗയെയും കുറിച്ച് പഠിക്കണമെങ്കിൽ പ്രപഞ്ചത്തെക്കാൾ വലുതായി നിന്ന് ഇൗ പ്രപഞ്ചത്തെ നോക്കികാണാനുള്ള ബോധമനസ് ഉണ്ടാകണം.

ഗുരുക്കൾ ഡോ എസ് മഹേഷ്
ഗുരുക്കൾ ഡോ എസ് മഹേഷ്

 

അങ്ങനെ അമാനുഷിക ബോധം ആർജ്ജിച്ച, പല തലങ്ങളിൽ ബോധത്തെ വിന്യസിക്കാൻ കെൽപ്പുള്ള ജ്ഞാനാന്വേഷികൾ തന്നെയായിരുന്നു 18 സിദ്ധന്മാർ - സിദ്ധർ എന്ന വാക്കിന് മഹത്തായ ഒരു കാര്യം സിദ്ധിച്ചയാൾ, അല്ലെങ്കിൽ Perfection അതായത് പൂർണത എന്നും അർത്ഥതലങ്ങൾ ഉണ്ട്. സിദ്ധി എന്നത് ഒരു സ്വർഗീയ അനുഗ്രഹപ്രാപ്തി എന്നും കരുതാം. തമിഴ് ഭാഷാ സംസ്കാരം വളർന്നതും വികാസം പ്രാപിച്ചതും സിദ്ധർ മാർഗത്തിലൂടെയാണ്. ആദിസിദ്ധരായ അഗസ്ത്യരാണ് തമിഴ് ഭാഷാ പിതാവെന്ന് ഓർക്കണം. ചിത്ത - അഥവാ പ്രാപഞ്ചിക ബോധം എന്ന വാക്കും ചിത്തർ എന്ന വാക്കും തമ്മിലുള്ള പൊരുത്തവും ശ്രദ്ധേയമാണ്. ചിത്ത് വിളയാടുന്നവർ 'ചിത്തർ" എന്ന് പറയപ്പെടുന്നു - ചൈതന്യം നിറഞ്ഞവരാണ് സിദ്ധന്മാർ -

18 സിദ്ധന്മാർ തന്നെയാണ് സിദ്ധ ചികിത്സയുടെ വക്താക്കളും അഗസ്ത്യാർ സിദ്ധചികിത്സാ പാരമ്പര്യത്തിന്റെ പിതാവാണ്. എങ്കിൽ മറ്റുള്ളവർ ഈ ചികിത്സാസമ്പ്രദായത്തെ കണ്ടുപിടിത്തങ്ങളിലൂടെ വളർത്തിയ മഹത്സുക്കളാണ്.

കായകർപ്പം, മർമ്മ ചികിത്സ, വാസി - അതായത് പ്രാണായാമ വിധികൾ - മുപ്പ് അഥവാ പ്രാപഞ്ചിക രസവാതങ്ങൾ എല്ലാം സിദ്ധരുടെ സംഭാവനകളാണ്. അങ്ങനെ അറിവിന്റെ അത്ഭുത ഘടകങ്ങളായി അതിമാനുവരായി ഋഷീശ്വരന്മാരായി - സിദ്ധന്മാർ നമുക്ക് മുന്നിലൂടെ കടന്നുപോയി.

ഭാരതത്തിൽ എല്ലാം ശിവനിൽ നിന്നുണ്ടായി എന്നാണ് സങ്കല്പം. ശിവൻ, പരബ്രഹ്മ സ്വരൂപമായതിനാൽ എല്ലാം അതിൽ നിന്ന് ഉണ്ടായി എന്ന് വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ സിദ്ധവിദ്യകളെ ശിവസമ്പ്രദായം എന്ന് വിളിച്ചുപോന്നു. ആദി.... ശിവനിൽ നിന്ന് പാർവതിയും അനനമായ കാലഗണനയുടെ പ്രതീകമായ നന്ദീശ്വരൻ സിദ്ധരും ഈ വിദ്യയുടെ ആദ്യ പ്രചാരകരാണ്. ശിവസമ്പ്രദായം പിന്നീട് സിദ്ധസമ്പ്രദായമായത് അഗസ്ത്യ ഋഷിയുടെ തെക്കിലേക്കുള്ള യാത്രക്കൊടുവിലാണ് - അഗസ്ത്യ വിരചിതമായി 96 ഗ്രന്ഥങ്ങൾ - ഈ സമ്പ്രദായത്തിന് മുതൽക്കൂട്ടാണ്.

 

സിദ്ധരുടെ പേരുകളിൽ വ്യത്യസ്തമായ അഭിപ്രായം കാണാനാകുന്നു. പ്രാദേശികമായ കൂടിച്ചേരലുകളും തിരുത്തലുകളും ഉണ്ട് എങ്കിലും - അഭിസിദ്ധരായ അഗസ്ത്യർ മിസ്റ്റിക് രാജകുമാരനായ തിരുമൂലർ ചൈനീസ് സഞ്ചാരിയായ ഭോഗർ, അഥവാ ഭോഗ്‌യാംഗ് - അദ്ദേഹത്തിന്റെ പുത്രൻ

കൊങ്കണർ - രസവാതവിദ്യാ നിപുണനായ

തേരയ്യർ - ബ്രഹ്മജ്ഞാന രഹസ്യം ഉപദേശിച്ചു

കോരക്കർ - തഞ്ചാവൂർ ക്ഷേത്ര നിർമ്മിതി നൽകിയ

കുരുവൂരർ - കായകർക്ക് വിദഗ്ദ്ധനായ

ഇടൈക്കാദർ - ശ്രീലങ്കൻ വംശജനായ

കമ്പിളി ചട്ടമുനി - ചൂർണകായകൽപ്പവിദഗ്ദ്ധൻ

സുന്ദരനർ - അഗസ്ത്യമലയിൽ ജനിച്ച

രാമരോവർ, അഥവാ യാക്കോബ് - അഷ്ടമസിദ്ധി

വെളിവാക്കിയ

പാമ്പാട്ടി സിദ്ധർ - മത്സേന്ദ്രനാഥർ എന്ന

മാച്ചമുനി - ജാനയോഗം പാടിയ

കുതബായ് - അകകണ്ണു തുറന്ന

അഴുഗണി സിദ്ധർ, ജ്ഞാനസിദ്ധനായ -

അഗപ്പായ് സിദ്ധർ - കാലഗണിതം നൽകിയ നന്ദീശ്വരർ / നന്ദിതേവർ - അഗസ്ത്യ ശിഷ്യ കക്കാപ്‌സുന്ദർ - എന്നിവരാണ് പ്രബലരായ 18 സിദ്ധന്മാർ - ഇതിന് പുറമെ അദിദാന ചിന്താമണി എന്ന ഗ്രന്ഥം 9 സിദ്ധന്മാരെപ്പറ്റിയും പറയുന്നു.


സത്യനാഥർ

സതോഗനാഥർ

ആദിനാഥർ

ആനന്ദിനാഥർ

വെഗുളി നാഥർ

മാദംഗനാഥർ

മച്ചേന്ദ്രനാഥർ

ഗജേന്ദ്രനാഥർ

കോർക്കനാഥർ

പേരുകൾ കൊണ്ട് തന്നെ ഇവരെല്ലാം നാഥ് സമ്പ്രദായത്തിലൂടെ വളർന്നവരാണെന്ന് കരുതാനാകും - ശൈവ മതത്തിലെ ഉപവിഭാഗമാണ് നാഥ് സമ്പ്രദായം - ഹഠയോഗവും സഹജസിദ്ധിയും എല്ലാം ഈ സമ്പ്രദായത്തിന്റെതായിരുന്നു.

ഭോഗർ സിദ്ധർ
ഭോഗർ സിദ്ധർ

 

സിദ്ധന്മാരുടെ ലിഖിതങ്ങൾ പലതും ഓലകൾ അഥവാ ഗ്രന്ഥരൂപത്തിലാണ് ലഭ്യമായത് - പരമ്പര പരമ്പരകളായി കൈമാറി വന്ന അമൂല്യനിധി പോലെ ഇപ്പോഴും ചില കുടുംബങ്ങളിൽ സിദ്ധർ പാടലുകൾ ലഭ്യമാണ്. ഭാരതത്തിലെ പല സർവകലാശാലകളിലും, ജർമ്മനി, ബ്രിട്ടൻ, അമേരിക്കൻ ഗവേഷണ കേന്ദ്രങ്ങളിലും ഈ ഗ്രന്ഥങ്ങൾ പഠന വിധേയമാണ്.

കളരിപ്പയറ്റിന്റെയും മർമ്മകലയുടെയും ചിലമ്പാട്ടത്തിന്റെയുമെല്ലാം ഗുരുക്കന്മാരും ഈ സിദ്ധ പാരമ്പര്യത്തിൽ ഉള്ളവർ തന്നെ -

ഇന്നും ചികിത്സാരംഗത്ത് അത്ഭുതമായി നിലനിൽക്കുന്ന നാഡിപർവ്വ അഥവാ നാഡി പാർത്തതൽ - നമുക്ക് നൽകിയതും ഇതേ സിദ്ധർ തന്നെ. ഒരു രോഗിയുടെ നാഡി പരിശോധന നടത്തി - അതിലൂടെ രോഗനിർണയം നടത്തുന്ന വിധിയാണിത് -

മുൻപറഞ്ഞ 18 സിദ്ധന്മാർക്ക് നൽകിയിരിക്കുന്ന നാമങ്ങൾ അനവധിയാണ്. ഇവരെ കൂടാതെ പതഞ്ജലി, പുലിപ്പാണി, ധന്വന്തരി എന്നീ സിദ്ധന്മാരുടെ പേരുകളും പരാമർശിക്കപ്പെടുന്നു

   കൂത്തമ്പായി സിദ്ധർ

 

സിദ്ധ പാരമ്പര്യത്തിൽ ശിവൻ തന്നെയാണ് പരമ സിദ്ധർ ആയി കണക്കാക്കപ്പെടുന്നത്.

സിദ്ധന്മാരുടെ കഥകൾ അത്ഭുതമായി രഹസ്യമായി ഇവിടെ നിലനിൽക്കുന്നു. ഓരോ സിദ്ധന്മാരുടെയും ജീവിതവും പ്രവർത്തനവും നമ്മെ അതിശയിപ്പിച്ചുകൊണ്ടിരിക്കും - ഒരിക്കലും തിരഞ്ഞാൽ കിട്ടാത്തത്ര ആഴത്തിൽ രേഖപ്പെടുത്തലുകളുമായി സിദ്ധന്മാർ ഇവിടെ വസിക്കുന്നു.

ബുദ്ധമത വിശ്വാസ പ്രകാരവും മഹാസിദ്ധന്മാർ ഉണ്ടായിരുന്നു - സാധനയിലൂടെ നേടിയ സിദ്ധികൾ കൊണ്ട് അത്ഭുത സിദ്ധികൾ കൈവരിച്ചവർ - സരഹനും, നരുപനും, വിരുപനുമെല്ലാം ആ മഹാസിദ്ധ പരമ്പരയിൽ അംഗങ്ങൾ.

റോബർട്ട് തുർമാൻ മഹാസിദ്ധന്മാരും ബുദ്ധ മത സർവകലാശാലയായ നളന്ദയിലെ താന്ത്രിക വിധികളും തമ്മിൽ താരതമ്യ പഠനം നടത്തി - 750 BCEക്കും 1150 BCEക്കും ഇടയിൽ പ്രബലമായിരുന്നു മഹാസിദ്ധ പാരമ്പര്യമെന്നാണ് കണ്ടെത്തൽ -

ദാരികപൻ, പുതലിപ്പൻ, ഉപനാവിൻ അനംഗപൻ, ലക്ഷ്മീകാര സമുദ്ര - തുടങ്ങിയ ബുദ്ധസിദ്ധന്മാർ ഭാരതത്തിൽ ജ്വലിച്ചുനിന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ത്യൻ പണ്ഡിതനായ അഭയറത്തശ്രീയുടെ രേഖപ്പെടുത്തലുകളിൽ അതായത് ചതുർസിതി സിദ്ധ പ്രവർത്തിയിൽ - 84 മഹാസിദ്ധന്മാരെ പറ്റി പരാമർശിക്കുന്നു. കർഷകരായും, സംഗീതജ്ഞരായും, രാജാവായും പ്രജയായുമെല്ലാം ജീവിച്ചു സിദ്ധന്മാർ.

അറിവിനെക്കാൾ എത്രയോ വലുതാണ് സിദ്ധന്മാരുടെ കഥകൾ. പലതും അമ്പരപ്പിക്കുന്നത്. അത്ഭുതങ്ങൾ പ്രവർത്തിച്ച സിദ്ധ പാരമ്പര്യത്തെക്കുറിച്ച് അറിയാൻ ഇനിയുള്ള വീഡിയോകൾക്കായി കാത്തിരിക്കുക.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

യോഗ

എന്താണ് ശിവലിംഗം?