എന്താണ് ശിവലിംഗം?
എന്താണ് ശിവലിംഗം?
ഗുരുക്കൾ ഡോ എസ് മഹേഷ്
ക്ഷേത്രങ്ങളിൽ ദൈവീക സാന്നിദ്ധ്യം ഭക്തമനസുകളിൽ നിറയ്ക്കാൻ
സഹായകമാകുന്നത്, വിഗ്രഹങ്ങൾ ആണ്. വിഗ്രഹങ്ങൾ, ദേവതാ ദേവീമാരുടെ വിഗ്രഹങ്ങൾ,
ഗണപതിയും ദേവിയും, സുബ്രഹ്മണ്യനും ഹനുമാനുമെല്ലാം രൂപഗണങ്ങളോടെ
വിഗ്രഹരൂപത്തിൽ പ്രതിഷ്ഠാപിതമാണ്. എന്നാൽ ശിവക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ച
ശിവലിംഗമാണ്. മനസിൽ ശിവരൂപത്തിന് പ്രസക്തിയുണ്ട്. കൈലാസത്തിൽ
ജഢാമകുടധാരിയാലി, സർപ്പമാലയണിഞ്ഞ്, തൃശൂലവും സമതവും ആയി ധ്യാന, നൃത്താദികൾ
ചെയ്യുന്ന പരമശിവൻ. എന്നാൽ ക്ഷേത്രത്തിൽ ശിവലിംഗം എന്ന അമൂർത്തഭാവം -
എന്താണ് ശിവലിംഗം എന്ന് പലപ്പോഴും ചിന്തിക്കുന്നവർ ഉണ്ടാകാം. സംസ്‌കൃതത്തിൽ
പ്രതീകം മുദ്ര തെളിവ് അഥവാ ദൈവീക ലക്ഷണം എന്നാണ് ലിംഗം എന്ന വാക്കിനർത്ഥം.
ശിവലിംഗം എന്നാൽ ശിവന്റെ പ്രതീകം.
ശിവസിദ്ധാന്തമനുസരിച്ച് പരാശക്തി യുടെ ഇരിപ്പിടത്തിൽ അഥവാ പീഠത്തിൽ അമരുന്ന പരാശിവ രൂപമാണ് ശിവലിംഗത്തിന്റേത്. ശക്തിക്ക് മുകളിൽ ഇരിപ്പിടം ആക്കിയ ഈ പ്രപഞ്ചത്തിന്റെ ആകെ തുക അതെ ഈ ബ്രഹ്മാണ്ഡ പ്രപഞ്ചത്തിന്റെ ദൃശ്യസാക്ഷാത്കാരം തന്നെയാണ് ശിവലിംഗം.
![]() |
ഗുരുക്കൾ ഡോ എസ് മഹേഷ് |
ഇന്ത്യയിൽ മാത്രമല്ല ശിവലിംഗങ്ങൾ കണ്ടിരുന്നത്. ലോകമാകമാനം ശിവലിംഗങ്ങൾ ഉണ്ടായിരുന്നു. സിന്ധു നദീതട സംസ്കാരത്തിൽ, വിയറ്റ്‌നാം ഉൾപ്പെടെയുള്ള തെക്ക് കിഴക്കൻ രാജ്യങ്ങളിൽ, ശ്രീലങ്കയിൽ മെസപ്പൊട്ടാമിയയിൽ, യൂറോപ്പിലെ ബാബിലോണിൽ എല്ലായിടത്തും ശിവലിംഗങ്ങൾ കാണാനാകും. ഏതൻസിലെ ആർക്കിയോളജിക്കൽ മ്യൂസിയത്തിൽ 460 ബി.സിയിൽ ഉള്ള ലിംഗ മാതൃകകൾ കാണാം. ഗ്രീക്ക് പദമായ ഷാലോസ് എന്ന് വിളിപ്പേരുള്ള ലിംഗരൂപങ്ങൾ, 28000 വർഷങ്ങൾ പഴക്കമുള്ളത് നമുക്ക് കണാനാകും. മൊഹഞ്ചാദാരോയിൽ, ഹാരപ്പയിൽ, ബുദ്ധിസ്റ്റ സ്തൂപങ്ങളിൽ എവിടെയും, നമുക്ക് ശിവലിംഗം ദർശിക്കാൻ കഴിയും. കൊളോണിയൻ പുരാവസ്തു നിരീക്ഷകരായ ജോൺ മാർഷലും, ഏണസ്റ്റ് മാൻകിയും സാക്ഷ്യപ്പെടുത്തുന്നത് സിന്ധുനദീതട സംസ്കാരത്തിൽ ശിവലിംഗാരാധന സജീവമായിരുന്നു എന്നാണ്. പശുപതി നാഥൻ എന്ന ശിവരൂപം സിന്ധുനദീതട സംസ്കാരത്തിന്റെ പ്രധാന ചിഹ്നമായി അവശേഷിക്കുന്നു. ഈ പ്രപഞ്ചം അഥവാ കോസ്‌മോസിന്റെ രൂപം എന്താണെന്നറിയാമോ? ഈ പ്രപഞ്ചത്തിന്റെ ജാമിതീയ രൂപം അണ്ഡാകൃതിയിലുള്ളത് അല്ലെങ്കിൽ ellipsoid shape ആണെന്നാണ് പഠനങ്ങൾ വ്യക്തമാകുന്നത്. ellipsoid shape അഥവാ ശിവലിംഗാകൃതിയാണ് പ്രപഞ്ചം എന്നാണ്. നിരവധി പഠനങ്ങൾ ഇതിന് മേൽ നടക്കുന്നു. പരന്ന പ്രപഞ്ചത്തെക്കുറിച്ചും പഠനങ്ങൾ നടക്കുന്നു. എങ്കിലും അണ്ഡാകൃതിയിലെ പ്രപഞ്ചം എന്ന ആശയത്തിലേക്കാണ് പഠനങ്ങൾ നീങ്ങുന്നത്.
![]() |
ഗുരുക്കൾ ഡോ എസ് മഹേഷ് |
ഇനി ഈ ബ്രഹ്മത്തിന് നാം നൽകിയ പേരുകൾ സൂചിപ്പിക്കുന്നതും അണ്ഡാകൃതിയിലുള്ള അതായത് മുട്ടയുടെ രൂപത്തിലുള്ള പ്രപഞ്ചം തന്നെയാണിത് എന്നാണ്. ബ്രഹ്മാണ്ഡം എന്ന പദവും അണ്ഡകടാഹം എന്ന പദവും അഖില അണ്ഡമണ്ഡലം എന്ന പദവുമെല്ലാം. ഒരു ബ്രഹ്മം നിറഞ്ഞ അണ്ഡം - ആണിന് എന്ന സൂചനകൾ നൽകുന്നു. തമിഴ് സിദ്ധർ പാടലുകൾ എല്ലാം അണ്ഡം എന്നാൽ പ്രപഞ്ചമെന്നും പിണ്ഡമെന്നാൽ ശരീരമെന്നും പറയുന്നു. തിരുമൂലർ പാടുന്നു അണ്ഡവും പിണ്ഡവും ഒന്ന് എന്ന്.
എന്തുകൊണ്ട് അണ്ഡാകൃതി?
ഈ പ്രപഞ്ചം നിറയുന്ന ഊർജ്ജത്തെ ഒന്നാക്കി ചേർത്ത് നിറുത്താൻ കഴിയുന്ന ഏകരൂപം ellipsoid അഥവാ അണ്ഡാകൃതിയാണെന്ന് ആധുനിക ശാസ്ത്രം സമ്മതിക്കുന്നു. അതുകൊണ്ട് ഊർജ്ജത്തെ ചേർത്ത് ചുരുക്കിനിറുത്തുന്ന രൂപങ്ങൾ, അല്ലെങ്കിൽ പാത്രങ്ങൾ അണ്ഡാകൃതിയിലാണ്. ഉദാഹരണത്തിന് ഗ്യാസ് സിലിണ്ടർ വലിയ ഒരു ഊർജ്ജത്തെ ഒരുക്കി ഉള്ളിൽ നിറയുന്ന രൂപമാണതിന്. ന്യൂക്ളിയാർ റിയാക്ടറുകൾ, അണുബോംബുകൾ എല്ലാം അണ്ഡാകൃതി അറകളാണ്. ഊർജ്ജവും പിണ്ഡവും നിറയുന്ന ഈ പ്രപഞ്ചവും ഒന്ന് ചേർന്നിരിക്കണമെങ്കിൽ അത് ബ്രഹ്മ അണ്ഡമായിത്തന്നെയിരിക്കണം. ശിവലിംഗത്തിന്റെ അതേ രൂപം. ആധുനിക കോസ്‌മോളജിയിലെ Planck Space telescopകൾ കോസ്‌മിക് മൈക്രോ വേവുകളിൽ നടത്തിയ പഠനം വ്യക്തമാക്കുന്നതും ഇത് തന്നെയാണ്. ശാസ്‌ത്രം ഒരുതരത്തിലും അവസാനിക്കുന്നില്ല എന്നതുകൊണ്ട് തന്നെ എതിർ വാദഗതികൾ കൂടി ശക്തമാണ്.
ശിവലിംഗം സ്‌ത്രീയുടെയോ പുരുഷന്റെയോ പ്രതീകമല്ല. മറിച്ച് ഈ ബ്രഹ്മാണ്ഡത്തിന്റെ പരമശിവന്റെ അതായത് ശൂന്യതയുടെ പ്രതീകമാണ്. അനന്തമായ ബ്രഹ്മത്തിന്റെ രൂപം. അതേസമയം സൂക്ഷ്മമായ ബ്രഹ്മത്തിന്റെയും. അതായത് ഇലക്ട്രോൺസ്, പ്രോട്ടോൺസ്, ന്യൂട്രോൺസ് അടങ്ങിയ അണു അഥവാ ആറ്റം. അനന്ത സംഹാരശേഷിയുള്ള ആറ്റത്തിലും ഈ രൂപം ദർശിക്കാം. മഹാശിവപുരാണത്തിൽ ശിവൻ പ്രകടമാകുന്നത് അനന്തമായ ജ്യോതിർലിംഗ വ്യാപൃതനായാണ്. പ്രകാശലിംഗമായി. ബ്രഹ്മാവും വിഷ്‌ണുവും ആദിയും അന്തവും കണ്ടെത്താൻ പരിശ്രമിക്കുന്ന കഥയറിയാം.
ഭാരതം ജ്യോതിർലിംഗസ്ഥാനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ്.
ഗുജറാത്തിലെ - സോമനാഥം
ആന്ധ്രയിൽ - മല്ലികാർജ്ജുനം
ഉജ്ജയിനിൽ - മഹാകാലേശ്വരം
മദ്ധ്യപ്രദേശത്ത് - ഓംകാരേശ്വൻ
ഉത്തരാഖണ്ഡിൽ - കേദാരനാഥൻ
മഹാരാഷ്ട്രയിൽ - ഭീമശങ്കരൻ
ഉത്തർപ്രദേശിൽ - കാശീവിശ്വനാഥൻ
നാസിക്കിൽ - ത്രയംബകേശ്വരൻ
ജാർഖണ്ഡിൽ - വൈദ്യനാഥൻ
ദ്വാരകയിൽ - നാഗേശ്വരൻ
തമിഴ്‌നാട്ടിലെ രാമേശ്വരം
ഔറംഗബാദിൽ - ഗ്രിഷ്ണേശ്വരൻ
എന്നിവ ജ്യോതിർലിംഗ സ്ഥാനങ്ങൾ ആണ്.
ശിവലിംഗത്തെക്കുറിച്ചുള്ള പ്രാപഞ്ചിക രഹസ്യം ഇവിടെ അവസാനിക്കുന്നില്ല. കാലഗണനയുടെ അടങ്ങാത്ത രഹസ്യമായി, പ്രപഞ്ചത്തിന്റെ പൂർണസ്വരൂപമായി ശിവലിംഗത്ത് ലോകം മുഴുവൻ സംസ്ഥാപിതമാണ്. ഓരോ ഇരുണ്ട കല്ലുകളിലും പ്രപഞ്ചദർശനം സാദ്ധ്യമാക്കികൊണ്ട് ശിവലിംഗങ്ങൾക്കു മേലുള്ള അന്വേഷണം തുടരാം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ