എന്താണ് ശിവലിംഗം?

എന്താണ് ശിവലിംഗം? ഗുരുക്കൾ ഡോ എസ് മഹേഷ് ക്ഷേ ത്രങ്ങളിൽ ദൈവീക സാന്നിദ്ധ്യം ഭക്തമനസുകളിൽ നിറയ്ക്കാൻ സഹായകമാകുന്നത്, വിഗ്രഹങ്ങൾ ആണ്. വിഗ്രഹങ്ങൾ, ദേവതാ ദേവീമാരുടെ വിഗ്രഹങ്ങൾ, ഗണപതിയും ദേവിയും, സുബ്രഹ്മണ്യനും ഹനുമാനുമെല്ലാം രൂപഗണങ്ങളോടെ വിഗ്രഹരൂപത്തിൽ പ്രതിഷ്ഠാപിതമാണ്. എന്നാൽ ശിവക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ച ശിവലിംഗമാണ്. മനസിൽ ശിവരൂപത്തിന് പ്രസക്തിയുണ്ട്. കൈലാസത്തിൽ ജഢാമകുടധാരിയാലി, സർപ്പമാലയണിഞ്ഞ്, തൃശൂലവും സമതവും ആയി ധ്യാന, നൃത്താദികൾ ചെയ്യുന്ന പരമശിവൻ. എന്നാൽ ക്ഷേത്രത്തിൽ ശിവലിംഗം എന്ന അമൂർത്തഭാവം - എന്താണ് ശിവലിംഗം എന്ന് പലപ്പോഴും ചിന്തിക്കുന്നവർ ഉണ്ടാകാം. സംസ്‌കൃതത്തിൽ പ്രതീകം മുദ്ര തെളിവ് അഥവാ ദൈവീക ലക്ഷണം എന്നാണ് ലിംഗം എന്ന വാക്കിനർത്ഥം. ശിവലിംഗം എന്നാൽ ശിവന്റെ പ്രതീകം. ശിവസിദ്ധാന്തമനുസരിച്ച് പരാശക്തി യുടെ ഇരിപ്പിടത്തിൽ അഥവാ പീഠത്തിൽ അമരുന്ന പരാശിവ രൂപമാണ് ശിവലിംഗത്തിന്റേത്. ശക്തിക്ക് മുകളിൽ ഇരിപ്പിടം ആക്കിയ ഈ പ്രപഞ്ചത്തിന്റെ ആകെ തുക അതെ ഈ ബ്രഹ്മാണ്ഡ പ്രപഞ്ചത്തിന്റെ ദൃശ്യസാക്ഷാത്കാരം തന്നെയാണ് ശിവലിംഗം. ഗുരുക്കൾ ഡോ എസ് മഹേഷ് ഇന്ത്യയിൽ മാത്ര